മുംബൈ :ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ചെന്നൈ ആദ്യ ജയം ലക്ഷ്യംവയ്ക്കുമ്പോള്‍, രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വിയും ക്ഷീണം മാറ്റാനാവും പഞ്ചാബിന്റെ ശ്രമം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും പൂനെ സൂപ്പര്‍ ജയന്റ്സിനോടുമാണ് ചെന്നൈ തോല്‍വി വഴങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബിനായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയിട്ടുള്ളത്. ഹര്‍പ്രീത് ബ്രാറും, രാജ് ബാവയും പുറത്തായപ്പോള്‍ ജിതേഷ് ശർമയും വൈഭവ് അറോറയും ആദ്യ ഇലവനില്‍ ഇടം നേടി. ഐപിഎല്ലില്‍ ഇരുവരുടേയും അരങ്ങേറ്റ മത്സരം കൂടിയാണിത്.