കേരളം

kerala

ETV Bharat / sports

ഐപിഎല്‍ : ഇംഗ്ലണ്ടിലായിരുന്ന മുംബൈ ഇന്ത്യൻസ് താരങ്ങള്‍ അബുദാബിയിലെത്തി

ചാര്‍ട്ടേഡ് വിമാനത്തിൽ അബുദാബിയിലെത്തിയത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍

ഐപിഎല്‍  IPL  മുംബൈ ഇന്ത്യൻസ്  Mumbai indians  രോഹിത് ശര്‍മ  ജസ്പ്രീത് ബുംറ  സൂര്യകുമാര്‍ യാദവ്  കൊവിഡ്  Covid  ബിസിസിഐ  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  വിരാട് കോലി
ഐപിഎല്‍: ഇംഗ്ലണ്ടിലായിരുന്ന മുംബൈ ഇന്ത്യൻസ് താരങ്ങള്‍ അബുദാബിയിലെത്തി

By

Published : Sep 11, 2021, 8:51 PM IST

ലണ്ടൻ : ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യൻസ് താരങ്ങള്‍ അബുദാബിയിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബസമേതം ചാര്‍ട്ടേഡ് വിമാനത്തിലാണ് അബുദാബിയിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കായി മാഞ്ചസ്റ്ററിലായിരുന്നു താരങ്ങൾ.

വിമാനം കയറും മുൻപും ശേഷവും നടന്ന പരിശോധനയില്‍ താരങ്ങൾ കൊവിഡ് നെഗറ്റീവാണെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചു. ടീമിന്‍റെ ബയോ ബബിളില്‍ ചേരും മുമ്പ് കൊവിഡ് മാനദണ്ഡം പാലിച്ച്‌ താരങ്ങൾ ആറ് ദിവസം ക്വാറന്‍റൈനില്‍ പോകും.

ഐപിഎല്ലില്‍ പങ്കെടുക്കാനായി താരങ്ങള്‍ക്ക് വിമാനങ്ങള്‍ ഏര്‍പ്പാടാക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിനെ തുടർന്നാണ് താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ ചാർട്ടേഡ് വിമാനം സജ്ജമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റൻ വിരാട് കോലിക്കും, പേസര്‍ മുഹമ്മദ് സിറാജിനും ടീം ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സും താരങ്ങളെ എത്തിക്കാൻ വിമാനം ഒരുക്കുമെന്നാണ് വിവരം.

ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. പോയിന്‍റ് പട്ടികയിൽ ഡൽഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്തും, സിഎസ്കെ രണ്ടാം സ്ഥാനത്തും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും, മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണ്.

ALSO READ:ഐപിഎല്‍: കോലിക്കും സിറാജിനും ചാര്‍ട്ടേഡ് വിമാനമൊരുക്കി ആര്‍സിബി

സെപ്റ്റംബർ 19 മുതലാണ് യുഎഇയിൽ ഐപിഎല്ലിന്‍റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്. ഒക്ടോബർ 15 നാണ് ഫൈനൽ.

ABOUT THE AUTHOR

...view details