ഷാർജ: ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച് തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വിജയം രാജസ്ഥാനൊപ്പം നിന്നു.ഒരു ഘട്ടത്തില്‍ സഞ്ജു പുറത്തായ ശേഷം മത്സരം രാജസ്ഥാന്‍ കൈവിടുമെന്ന് തോന്നിച്ചുവെങ്കിലും രാഹുല്‍ തെവാട്ടിയയുടെ തകര്‍പ്പന്‍ തിരിചുവരവില്‍ പഞ്ചാബ് ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിൽക്കേ രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.
സിക്‌സർ മഴയിൽ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ - ഷാർജ
ആദ്യം പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച് തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ ഒടുവിൽ വിജയം രാജസ്ഥാനൊപ്പം നിന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറി നേടി രാജസ്ഥാൻ ഇന്നിങ്സിന് അടിസ്ഥാനമിട്ടത് മലയാളി താരം സഞ്ജു സാംസണും, ക്യാപ്റ്റൻ സ്‌റ്റീവ് സ്മിത്തുമാണ് യഥാർഥ വിജയശിൽപികൾ. സഞ്ജു 42 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും നാലു ഫോറുമടക്കം 85 റണ്‍സെടുത്ത്. ക്യാപ്റ്റൻ സ്‌റ്റീവ് സ്മിത്ത് 27 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 50 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് പുറത്തായ ശേഷം ഇറങ്ങിയ രാഹുല്‍ തെവാതിയ ആദ്യം താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് കോട്രലിന്‍റെ 18-ാം ഓവര്‍ മുതല്‍ യഥാര്‍ഥ രൂപം പുറത്തെടുക്കുകയായിരുന്നു.കോട്രലിന്‍റെ ഓവറിലെ അഞ്ചു സിക്‌സടിച്ച് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന തെവാട്ടിയ ഒടുവില്‍ 31 പന്തില്‍ നിന്ന് ഏഴു സിക്‌സര്‍ സഹിതം 53 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്നു പന്തില്‍ നിന്ന് രണ്ടു സിക്‌സ് സഹിതം 13 റണ്‍സെടുത്ത ആര്‍ച്ചറും രാജസ്ഥാന്‍ വിജയം വേഗത്തിലാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്‍റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റെയും കൂട്ടുകെട്ടിന്‍റെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്‌കോറിലെത്തിയത്.