അബുദാബി: ഐ.പി.എല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. ഷമ്രോൺ ഹെറ്റ്‌മയറിനു പകരം അലക്‌സി കാരിയും പരിക്കേറ്റ ഋഷഭ് പന്തിന് പകരം അജിൻക്യ രഹാനെയും കളിക്കും. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കരുത്തരായ ടീമുകളുടെ പോരാട്ടത്തിനാണ് ഐ.പി.എല്‍ വേദിയാകുന്നത്. അതേസമയം, മാറ്റങ്ങളില്ലാതെയാണ് മുംബൈ കളത്തിലിറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സിനെതിര ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തു - ഋഷഭ് പന്ത്
ഡല്‍ഹിക്ക് വേണ്ടി ഷമ്രോൺ ഹെറ്റ്‌മയറിന് പകരം അലക്‌സി കാരിയും പരിക്കേറ്റ ഋഷഭ് പന്തിന് പകരം അജിൻക്യ രഹാനെയും കളിക്കും.
മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തു
ആറുമത്സരങ്ങളില്‍ നിന്നും അഞ്ച് വിജയം സ്വന്തമാക്കി പട്ടികയില്‍ ഒന്നാമതുള്ള ഡല്‍ഹിയും നാല് വിജയവുമായി രണ്ടാം സ്ഥാനക്കാരായ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകള്‍ക്കും തുല്യ പ്രാധാന്യമാണ്. യുവത്വത്തിന്‍റെ കരുത്തിലാണ് ഡല്‍ഹി മുന്നേറുന്നത്. എന്നാല്‍ പരിചയസമ്പത്താണ് മുംബൈയുടെ കരുത്ത്. മുംബൈ നായകൻ രോഹിത് ശർമ്മയുടെ 150-ാം ഐ.പി.എൽ മത്സരമാണ് ഇന്ന്.