അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ 49 റണ്‍സിന്‍റെ ആധികാരിക ജയവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മറുപടി ബാറ്റിങ് ആരംഭിച്ച നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
30 റണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കും 33 റണ്‍സെടുത്ത പേസര്‍ പാറ്റ് കമ്മിന്‍സും മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന് ഇടയില്‍ തിളങ്ങിയത്. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍ ഏഴ് റണ്‍സെടുത്തും സുനില്‍ നരെയ്‌ന്‍ ഒമ്പത് റണ്‍സെടുത്തും പുറത്തായി. നിതീഷ് റാണ(24), ഓയിന്‍ മോര്‍ഗന്‍(16), ആന്ദ്രെ റസല്‍(11), നിഖില്‍ നായിക്(1), ശിവം മാവി(9) എന്നിവരും പുറത്തായി. ഒരു റണ്‍സെടുത്ത കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു.