ദുബായ്: ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന് ഉണ്ടാകുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കിങ്സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍. നിലവില്‍ ഇരു ടീം അംഗങ്ങളും ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിക്കുകയാണ്. ഇംഗ്ലണ്ടിലെ ബയോ സെക്വയര്‍ ബബിളില്‍ നിന്നും താരങ്ങളെ സുരക്ഷിതരായി യുഎഇയില്‍ എത്തിക്കുന്ന കാര്യത്തിലാണ് ഉറപ്പ് ലഭിക്കാത്തതെന്ന് മേനോന്‍ പറഞ്ഞു.
ഇംഗ്ലീഷ്, ഓസിസ് താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല: കിങ്സ് ഇലവന്‍ പഞ്ചാബ് - ipl news
ഇംഗ്ലണ്ടിലെ ബയോ സെക്വയര്‍ ബബിളില്‍ നിന്നും യുഎഇയിലെ ബബിളിലേക്ക് വരുമ്പോള്‍ താരങ്ങള്‍ ക്വാറന്‍റൈനില്‍ കഴിയേണ്ട സാഹചര്യമുണ്ടോ എന്ന് ബിസിസിഐ ഇതേവരെ വ്യക്തമാക്കിയിട്ടില്ല
താരങ്ങളുടെ ക്വാറന്‍റൈയിനുമായി ബന്ധപ്പെട്ട് ഇതേവരെ ബിസിസിഐയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല. ഗ്ലെന്‍ മാക്‌സ് വെല്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പഞ്ചാബിന്‍റെ ഭാഗമാണ്. ഇരുവരും ഇംഗ്ലണ്ടിലാണ്.
സെപ്‌റ്റംബര്‍ 20ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ദുബായിലാണ് പഞ്ചാബിന്‍റെ ആദ്യ മത്സരം. ഇതേവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത കിങ്സ് ഇലവന്‍ പഞ്ചാബ് ഇത്തവണ കപ്പടിക്കുമെന്ന പ്രതീക്ഷയും സിഇഒ സതീഷ് മേനോന്‍ പങ്കുവെച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഇത്തവണ ഐപിഎല്‍ നടക്കുക.