ദുബായ്: ആദ്യ ക്വാളിഫൈയറിൽ മുംബൈയ്‌ക്കെതിരെ ഡൽഹിക്ക് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഡൽഹില മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇഷാൻ കിഷനും ഹാർദ്ദിക്ക് പാണ്ഡ്യയും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്ങ്‌സിന്‍റെ ഗതി നിർണയിച്ചത്.
ഒരുവേള ഡൽഹി ബൗളേഴ്‌സ് മുബൈയെ വരിഞ്ഞുകെട്ടും എന്ന് തോന്നിപ്പിച്ചിടത്ത് നിന്ന് ഇഷാൻ കിഷനും ഹാർദ്ദിക്ക് പാണ്ഡ്യയും ചേർന്ന് കളി തിരിച്ചു പിടിക്കുകയായിരുന്നു. 30 ബോളിൽ അർധ ശതകം തികച്ച ഇഷാൻ കിഷനും 17മത്തെ ഓവറിൽ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ പാണ്ഡ്യയും(14 ബോളിൽ 37) ചേർന്ന് മുബൈ സ്‌കോർ 200ൽ എത്തിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ രോഹിത്ത് ശർമ്മയെ നഷ്‌ടമായെങ്കിലും ക്വിന്‍റണ്‍ ഡികോക്കും സൂര്യകുമാറും ചേർന്ന കൂട്ടുകെട്ട് മുംബൈയ്‌ക്ക് മികച്ച തുടക്കം നൽകി.പവർപ്ലയിൽ 63 റണ്‍സ് ആണ് സൂര്യകുമാറും ഡിക്കേക്കും കൂടി അടിച്ചുകൂട്ടിയത് . 78 റണ്‍സ് കൂട്ടിച്ചേർത്താണ് ഇരുവരും പിരിഞ്ഞത്. അർധ സെഞ്ച്വറി നേടിയ സൂര്യകുമാറിനെ (38 ബോളിൽ 51) പത്രണ്ടാം ഓവറിൽ എൻറിച്ച് നോർട്ട്ജെ ഡാനിയെൽ സാംമ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു
ഡൽഹിക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റ് നേടി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ രോഹിത് ശർമയെ ഗോൾഡൻ ഡെക്കാക്കിയ അശ്വിനാണ് ആദ്യ വിക്കറ്റ്. തകർത്തടിച്ചുകൊണ്ടിരുന്ന ക്വന്‍റണ്‍ ഡികോക്കിനെ ഏഴാം ഓവറിൽ അശ്വിൻ തന്നെ കുടുക്കി. പതിമൂന്നാം ഓവറിൽ പൊള്ളാഡിനെയും റബാദയുടെ കൈയ്യിലെത്തിച്ച് പൂജ്യത്തിന് അശ്വൻ മടക്കി. ഡൽഹിക്കായി എൻറിച്ച് നോർട്ട്ജും സ്റ്റോയിണിസും ഓരോ വിക്കറ്റുകൾ വീഴ്ത്തി.