കേരളം

kerala

സഞ്ജുവും കൈവിട്ടു; രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 193 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 18.1 ഓവറില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

By

Published : Oct 7, 2020, 12:02 AM IST

Published : Oct 7, 2020, 12:02 AM IST

Updated : Oct 7, 2020, 6:34 AM IST

IPL  ഐപിഎല്‍-2020 വാര്‍ത്ത  രാജസ്ഥാന്‍ റോയല്‍സ്  മുംബൈ ഇന്ത്യന്‍സ്  മുംബൈ ഇന്ത്യന്‍സിന് വന്‍ വിജയം  mumbai indians  rajasthan royals
സഞ്ജുവും കൈവിട്ടും; രാജസ്ഥാനെതിരെ മുബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

അബുദാബി: ഐപിഎല്‍-2020ല്‍ രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സിന് വന്‍ വിജയം. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 193 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 18.1 ഓവറില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മകിച്ച ബൗളിങ് പുറത്തെടുത്ത മുബൈയുടെ മുന്നില്‍ രാജസ്ഥാന്‍ പതറി. ബുംറയുടെ മികച്ച പ്രകടനമാണ് മുംബൈയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. നാല് ഒവറില്‍ 20 വിക്കറ്റ് മാത്രം വിട്ടുകൊടുത്ത ജസ്പ്രീത് ബൂംറ മികച്ച ഫോമിലാണ്. ജോസ് ബട്ട്ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പൊരുതിയത്. 44 പഞില്‍ അഞ്ച് സിക്സര്‍ അടക്കം 70 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ പ്രകടനം രാജസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു.

തുടക്കം പിഴച്ച രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും റണ്‍സുകളൊന്നും നേടാതെയാണ് പുറത്തായത്. നായകന്‍ സ്റ്റീവ് സ്മിത്ത് ആറ് റണ്‍സെടുത്തു. 13 പന്തില്‍ 11 റണ്‍സെടുത്ത മഹിപാല്‍ ലോംറോറും മടങ്ങിയതോടെ രാജസ്ഥാന്‍ പരാജയത്തിന്‍റെ വക്കിലെത്തിയിരുന്നു. മുംബൈക്കായി ട്രെന്റ് ബോള്‍ട്ടും പാറ്റിന്‍സണും രണ്ടു വിക്കറ്റ് വീഴ്ത്തി. രാഹുല്‍ ചാഹര്‍, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. 2015നുശേഷം ഐപിഎല്ലില്‍ രാജസ്ഥാനെതിരായ മുംബൈയുടെ ആദ്യ ജയമാണിത്.

Last Updated : Oct 7, 2020, 6:34 AM IST

ABOUT THE AUTHOR

...view details