കേരളം

kerala

ETV Bharat / sports

പരിക്ക് തിരിച്ചടിയായി; അമേരിക്കന്‍ പേസര്‍ക്ക് ഐപിഎല്‍ നഷ്‌ടമാകും

ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍ണിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പേസര്‍ അലിഖാന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പന്തെറിയാന്‍ അവസരം ലഭിച്ചത്

By

Published : Oct 7, 2020, 10:13 PM IST

IPL 2020  IPL 2020 news  IPL 2020 UAE  ipl 2020 match today  KKR vs CSK squad updates  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  ഐപിഎൽ 2020 മത്സരം ഇന്ന്
അലി ഖാന്‍

ദുബായ്: പരിക്ക് വില്ലനായതിനെ തുടര്‍ന്ന് ഐപിഎല്ലിന് എത്തിയ ആദ്യ അമേരിക്കക്കാരന്‍ അലിഖാന്‍ ഒരു പന്ത് പോലും എറിയാതെ ഐപിഎല്ലിന് പുറത്തേക്ക്. പരിക്ക് കാരണമാണ് താരത്തിന് ടൂര്‍ണമെന്‍റ് നഷ്‌ടമാകുന്നത്. ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍ണിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അലിഖാന് അവസരം ലഭിച്ചത്. ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കാഴ്‌ചവെച്ച പ്രകടനമാണ് വലങ്കയ്യന്‍ പേസറായ അലിക്ക് തുണയായത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എട്ട് മത്സരങ്ങള്‍ കളിച്ച അലി എട്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.

ABOUT THE AUTHOR

...view details