ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും.
കൊല്‍ക്കത്തക്ക് ടോസ്: ഡല്‍ഹി ബാറ്റ് ചെയ്യും - കെകെആര്‍ ടീം ഇന്ന്
കൂറ്റന്‍ സ്‌കോറുകള്‍ക്ക് സാധ്യതയുള്ള ഷാര്‍ജയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് മാറ്റങ്ങളുമായി ഡല്‍ഹിയും ഒരു മാറ്റവുമായി കൊല്‍ക്കത്തയും ഷാര്‍ജയില്‍ ഇറങ്ങും.
ഐപിഎല്‍
രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്. അക്‌സര്‍ പട്ടേലിന് പകരം രവിചന്ദ്രന്‍ അശ്വിനും ഇശാന്ത് ശര്‍മക്ക് പകരം ഹര്‍ഷല്‍ പട്ടേലും ഡല്‍ഹിക്ക് വേണ്ടി കളിക്കും.
കൂറ്റന്‍ സ്‌കോറുകള്‍ക്ക് സാധ്യതയുള്ള ഷാര്‍ജയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും ഇതിന് മുമ്പ് 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും കൊല്‍ക്കത്തക്ക് ഒപ്പമായിരുന്നു ജയം. 10 തവണ ഡല്‍ഹി വിജയിച്ചപ്പോള്‍ ഒരു തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.