കേരളം

kerala

ETV Bharat / sports

ധോണിയെ പോലെ ഫിനിഷറാകണമെന്ന് ഡേവിഡ് മില്ലര്‍

ഈ സീസണില്‍ കിങ്സ് ഇലവനില്‍ നിന്നുമാണ് ദക്ഷിണാഫ്രിക്കന്‍ മധ്യനിര താരം ഡേവിഡ് മില്ലര്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയത്

By

Published : Sep 14, 2020, 10:42 PM IST

Updated : Sep 25, 2020, 6:00 PM IST

david miller news  ipl news  dhoni news  ഡേവിഡ് മില്ലര്‍ വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  ധോണി വാര്‍ത്ത
ധോണി, മില്ലര്‍

ദുബായ്: മഹേന്ദ്രസിങ് ധോണിയെ പോലെ ഒരു ഫിനിഷറാകാനാണ് താല്‍പര്യമെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. ലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാനുള്ള ധോണിയുടെ കഴിവ് തന്നെ പലപ്പോഴും അത്‌ഭുദപ്പെടുത്തിയതായി മില്ലര്‍ പറഞ്ഞു. സെപ്റ്റംബര്‍ 22ന് ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. ചെന്നൈയുടെ നായകന്‍ ധോണിക്കെതിരെ കളിക്കാന്‍ സാധിക്കുന്നതിന്‍റെ ആവേശത്തിലാണ് മില്ലര്‍.

ധോണി ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറാണ്. അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ധോണിക്കൊപ്പം തന്നെ താരതമ്യം ചെയ്യേണ്ടതില്ലെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ട്ടീസ് മധ്യനിര താരം 2020 ഐപിഎല്‍ താര ലേലത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നുമാണ് റോയല്‍സില്‍ എത്തിയത്.

Last Updated : Sep 25, 2020, 6:00 PM IST

ABOUT THE AUTHOR

...view details