ഷാര്‍ജ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സെടുത്തു. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ഹൈദരാബാദ് വിരാട് കോലിയെയും കൂട്ടരെയും എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള നായകന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് കണ്ടത്. 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ്വ ഫിലിപ്പെയാണ് ബാംഗ്ലൂരിന്‍റെ ടോപ്പ് സ്‌കോറര്‍. ഫിലിപ്പെയെ കൂടാതെ എബി ഡിവില്ലിയേഴ്‌സ് (24), വാഷിങ്ടണ്‍ സുന്ദര്‍(21) ഗുര്‍കീര്‍ത്ത് സിങ് (15) എന്നിവര്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നത്.
ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി; 121 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഹൈദരാബാദ് - ആർസിബി ടീം ഇന്ന്
ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 120 റണ്‍സ് സ്വന്തമാക്കിയത്. 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ്വ ഫിലിപ്പെയാണ് ടോപ്പ് സ്‌കോറര്‍
ഐപിഎല്‍
ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷഹദാസ് നദീം, റാഷിദ് ഖാന്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സാധിക്കൂ. മറുവശത്ത് 14 പോയിന്‍റുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.