കേരളം

kerala

ETV Bharat / sports

ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന  പ്രായം കുറഞ്ഞ താരമായി പ്രയാസ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍റെ ഐപിഎല്‍ റെക്കോര്‍ഡാണ് പ്രയാസ് മറികടന്നത്. 17 വര്‍ഷവും 11 ദിവസവും ആയിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ മുജീബിന്‍റെ പ്രായം.

പ്രയാസ് റെ ബര്‍മ്മന്‍

By

Published : Mar 31, 2019, 7:38 PM IST

ഐപിഎല്ലിൽ ചരിത്രം കുറിച്ച് ഇന്ത്യന്‍ യുവതാരം പ്രയാസ് റെ ബര്‍മ്മന്‍. ഇന്ന് നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയായിരുന്നു.ബംഗാൾ ക്രിക്കറ്റ് താരമായ പ്രയാസിന് 16 വയസ്സ് മാത്രമാണ് പ്രായം.
അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാന്‍റെ ഐപിഎല്‍ റെക്കോര്‍ഡാണ് പ്രയാസ് മറികടന്നത്. 17 വര്‍ഷവും 11 ദിവസവും ആയിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ മുജീബിന്‍റെ പ്രായം. ലേലത്തില്‍ ഒട്ടേറെ ടീമുകൾ ഈ ബംഗാൾ താരത്തിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നെങ്കിലും വൻ പോരാട്ടത്തിനൊടുവിലാണ് പ്രയാസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഒന്നരക്കോടി നല്‍കിയാണ് ലെഗ് സ്പിന്നറായ പ്രയാസിനെ ആര്‍സിബി ടീമിലെത്തിച്ചത്. അരങ്ങേറ്റ സീസണില്‍ തന്നെ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിന്‍റെ ടോപ്പ് വിക്കറ്റ് വേട്ടക്കാരനായിരുന്നു പ്രയാസ് റേ ബര്‍മ്മന്‍.

ABOUT THE AUTHOR

...view details