ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ക്വിന്‍റൺ ഡി കോക്കിന്‍റെ അർധ സെഞ്ച്വറിയാണ് (69) ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്.
സൺറൈസേഴ്സിന് 163 റൺസ് വിജയലക്ഷ്യം
അർധ സെഞ്ച്വറി നേടിയ ക്വിന്‍റൺ ഡി കോക്കിന്‍റെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഭേദപ്പെട്ട തുടക്കമാണ് നായകൻ രോഹിത് ശർമ്മയും ഡികോക്കും മുംബൈക്ക് നൽകിയത്. എന്നാൽ ആറാം ഓവറിൽ 24 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി ഖലീൽ അഹമ്മദ് സൺറൈസേഴ്സിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് സ്കോർ മുന്നോട്ടു നീക്കിയെങ്കിലും സ്കോറിംഗ് വേഗം കുറവായിരുന്നു. 12-ാം ഓവറിൽ സൂര്യകുമാറും (23) 13-ാം ഓവറിൽ എവിൻ ലെവിസും (1) പുറത്തായപ്പോൾ മുംബൈ പതറി . ഹാർദിക് പാണ്ഡ്യ (18) അടിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും 16-ാം ഓവറിൽ ഭുവനേശ്വർ കുമാർ പാണ്ഡ്യയെ പുറത്താക്കി. പിന്നീടെത്തിയ കിറോൺ പൊള്ളാർഡും നിരാശപ്പെടുത്തിയപ്പോൾ മുംബൈ തളർന്നു. അവസാന ഓവറുകളിൽ വമ്പനടിക്ക് അവസരമുണ്ടാക്കാതെ മുംബൈയെ ഹൈദാബാദ് ബൗളർമാർ പിടിച്ചുകെട്ടിയപ്പോൾ 20 ഓവറിൽ 162 റൺസിൽ മുബൈ ഒതുങ്ങുകയായിരുന്നു. സൺറൈസേഴ്സിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് നബിയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റും നേടി.