ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഉണ്ടായ നോബോൾ വിവാദത്തിൽ മാച്ച് റഫറിയുടെ മുറിയിൽ അതിക്രമിച്ച് കയറി വിരാട് കോഹ്ലി.
മാച്ച് റഫറിയുടെ മുറിയിൽ അതിക്രമിച്ചു കയറിയകോഹ്‌ലിഅദ്ദേഹത്തിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു. മാച്ച് റഫറിക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ച കോഹ്‌ലി സംഭവത്തിൽ തനിക്കെതിരെ എന്ത് നടപടിയെടുത്താലും പ്രശ്നമില്ലെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ. എന്നാൽ അച്ചടക്ക ലംഘനം നടത്തിയെന്ന് തെളിഞ്ഞാൽ ഇന്ത്യൻ നായകനെതിരെ കടുത്തശിക്ഷാ നടപടിയായിരിക്കും സ്വീകരിക്കുന്നത്.
മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോളായിരുന്നെങ്കിലും അമ്പയർ അത് നോ ബോളായി വിധിച്ചില്ല. മുംബൈയുടെ വിജയാഘോഷത്തിനിടെയാണ് പിഴവ് സ്ക്രീനില്‍ തെളിഞ്ഞത്.അമ്പയറിംഗിലുണ്ടായപിഴവിനെതിരെമത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിൽ കോഹ്ലി പൊട്ടിത്തെറിച്ചിരുന്നു.അമ്പയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. ഇത് ഐപിഎല്‍ ആണ് ക്ലബ്ബ് ക്രിക്കറ്റല്ല. അത് നോബോളാണെന്ന് എല്ലാവർക്കും അറിയാം. അമ്പയർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും താരം വ്യക്തമാക്കി
അവസാന ബോളിലെ മലിംഗയുടെ നോബോൾ അമ്പയറിംഗ് പിഴവില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും നിരാശ പ്രകടിപ്പിച്ചു. ഇത്തരം പിഴവുകള്‍ ക്രിക്കറ്റിന് നല്ലതല്ലെന്ന് രോഹിത് പറഞ്ഞു. ബുംറ എറിഞ്ഞ ഒരു പന്ത് വൈഡ് അല്ലാതിരുന്നിട്ടും അമ്പയര്‍ വൈഡ് വിളിച്ചു. ഇത്തരം പിഴവുകളില്‍ കളിക്കാര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും രോഹിത് മത്സര ശേഷം പറഞ്ഞു.
ആദ്യ മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ട ആർസിബിയുടെ മുംബൈയോട് ജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയാണ് ഇന്നലെ അവസാന പന്തിലെ നോബോൾ വിവാദത്തിൽ പൊലിഞ്ഞത്. അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. എന്നാല്‍ ഒരു റൺസ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്.