ചൈനീസ് ഫോർമുല വൺ ഗ്രാന്‍റ്പ്രിക്സിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽറ്റണ് ജയം. ഫോർമുല വൺ കരിയറിലെ 1000-ാം മത്സരത്തിനിറങ്ങിയ ഹാമിൽറ്റണിന്‍റെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണിത്. ജയത്തോടെ ലോകചാമ്പ്യന്‍ പോയിന്‍റ് പട്ടികയില്‍ ഹാമില്‍റ്റണ്‍ ഒന്നാമതെത്തി.
ചൈനീസ് ജിപിയില്‍ ഹാമില്‍റ്റണ് കിരീടം; പോയിന്‍റ് പട്ടികയില്‍ ഒന്നാമത് - ഫോർമുല വൺ
ചൈനീസ് ഗ്രാന്‍റ്പ്രിക്സ് ജയത്തോടെ വള്‍ട്ടെറി ബോട്ടസിനെ മറികടന്ന് ഹാമിൽറ്റണ്‍ ഒന്നാം സ്ഥാനത്തെത്തി.
സീസണിലെ രണ്ടാം ഗ്രാന്‍റ്പ്രിക്‌സായ ബഹ്‌റൈന്‍ ഗ്രാന്‍റ്പ്രിക്‌സിലും ഹാമില്‍റ്റണ്‍ ജേതാവായിരുന്നു. മെഴ്‌സിഡസിന്‍റെ ഫിന്‍ലന്‍ഡ് ഡ്രൈവറായ വള്‍ട്ടെറി ബോട്ടസിനെയാണ് പോയിന്‍റ് പട്ടികയില്‍ ഹാമില്‍റ്റണ്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹാമില്‍റ്റണിന് 68 പോയിന്‍റും വൾട്ടെറി ബോട്ടസിന് 62 പോയിന്‍റുമാണുള്ളത്. സീസണിലെ ആദ്യ ഗ്രാന്‍റ്പ്രിക്‌സായ ഓസ്‌ട്രേലിയന്‍ ഗ്രാന്‍റ്പ്രിക്‌സില്‍ ബോട്ടസായിരുന്നു ജേതാവ്.
ചൈനീസ് ഗ്രാന്‍റ്പ്രിക്‌സില്‍ ഒരു മണിക്കൂറും 32.06.350 സെക്കന്‍റും കൊണ്ടാണ് ഹാമില്‍റ്റണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മണിക്കൂറും 32.12.902 സെക്കന്‍റും കൊണ്ട് റേസ് പൂര്‍ത്തിയാക്കിയാണ് ബോട്ടസ് രണ്ടാമതെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം.