കേരളം

kerala

ETV Bharat / sports

ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി; ഡേവിഡ് വില്ലി ടീമിനൊപ്പം ചേരാൻ വൈകും - ഡേവിഡ് വില്ലി

വിദേശ താരങ്ങളുടെ അഭാവത്തില്‍ മൂന്ന് വിദേശ താരങ്ങളുമായിട്ടായിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ കളിയിൽ ചെന്നൈ ഇറങ്ങിയത്.

ഡേവിഡ് വില്ലി

By

Published : Mar 30, 2019, 1:26 AM IST

ഐപിഎല്ലിൽ തുടർച്ചയായരണ്ട് വിജയങ്ങളുമായി മുന്നേറുന്ന ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി. സിഎസ്കെയുടെ താരമായ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് വില്ലി ടീമിനൊപ്പം ചേരാൻ വൈകിയേക്കും. തന്‍റെ രണ്ടാമത്തെ കുട്ടിയുടെ ജനനത്തെത്തുടര്‍ന്നാണ് വില്ലി ടീമിനൊപ്പം ചേരാൻ വൈകുന്നത്. നിലവില്‍ കുടുംബത്തോടൊപ്പം തുടരാന്‍ ടീം മാനേജ്മെന്‍റ് താരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.

നേരത്തെ ചെന്നൈയുടെ സ്റ്റാര്‍ ബോളര്‍ ലുങ്കി എംഗിഡിയും പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായിരുന്നു. താരങ്ങളുടെ അഭാവത്തില്‍ മൂന്ന് വിദേശ താരങ്ങളുമായിട്ടാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ കളിയിൽ ചെന്നൈ ഇറങ്ങിയത്. അതെ സമയം, ലോകകപ്പ് ടീമിലേക്കുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ക്യാമ്പ് ഏപ്രിൽ 25 ന് ആരംഭിക്കാനിരിക്കെ വില്ലി ഐപിഎല്ലിൽ പങ്കെടുക്കാൻ വൈകിയാൽ ഇത്തവണത്തെ സീസണിൽ കളിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ABOUT THE AUTHOR

...view details