കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഏഴ് വിക്കറ്റിന്‍റെ ജയം. കൊല്‍ക്കത്ത ഉയർത്തിയ 109 റൺസിന്‍റെ വിജയലക്ഷ്യം 16 പന്തുകൾ ശേഷിക്കെ ചെന്നൈ മറികടന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി.
ഷെയ്ന്‍ വാട്സണ്‍ ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും സുനില്‍ നരെയ്ന് വിക്കറ്റ് നല്‍കി വേഗം മടങ്ങി. 14 റൺസ് നേടി സുരേഷ് റെയ്നയും പുറത്തായപ്പോൾ ചെന്നൈ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റിന് 35 റൺസ് എന്ന നിലയിലായിരുന്നു. സുനില്‍ നരെയ്നായിരുന്നു രണ്ടാം വിക്കറ്റും. പിന്നീട് മൂന്നാം വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും അമ്പാട്ടി റായുഡുവും ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. 43 റൺസ് നേടിയ ഡുപ്ലെസിയാണ് ടീമിന്‍റെ ടോപ് സ്കോറർ.