കേരളം

kerala

ETV Bharat / sports

പാണ്ഡ്യയുടെ ഇന്നിംഗ്സിനെ വിഭലമാക്കി മുംബൈക്ക് തോല്‍വി - mumbai indians

ഒമ്പത് സിക്സുകളും ആര്‍ ഫോറുകളും ഉള്‍പ്പെടെയാണ് 34 പന്തില്‍ നിന്ന് പാണ്ഡ്യ 91 റണ്‍സ് നേടിയത്.

പാണ്ഡ്യയുടെ ഇന്നിംഗ്സിനെ വിഭലമാക്കി മുംബൈക്ക് തോല്‍വി

By

Published : Apr 29, 2019, 1:02 AM IST

മുംബൈക്കായി കൂറ്റനടിയുമായി കളം നിറഞ്ഞ് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സിനെ വിഭലമാക്കി മുംബൈക്ക് പരാജയം. കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് മുംബൈ പരാജയപ്പെട്ടത്. വെറും 34 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയാണ് പാണ്ഡ്യ കളം നിറഞ്ഞത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 233 എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈക്ക് പാളിയ തുടക്കമാണ് ലഭിച്ചത്. സ്കോര്‍ ബോര്‍ഡില്‍ 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രീസില്‍ ഒത്ത് ചേര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ കിറോണ്‍ പൊള്ളാഡ് സഖ്യമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. പാണ്ഡ്യക്ക് പിന്‍തുണയുമായി കളിച്ച പൊള്ളാഡ് 20 റണ്‍സിന് കൂടാരം കയറി. പിന്നാലെ എത്തിയ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും ഹാര്‍ദിക്കിന് മികച്ച പിന്‍തുണ നല്‍കി. ഒമ്പത് സിക്സുകളും ആര്‍ ഫോറുകളും ഉള്‍പ്പെടെയാണ് പാണ്ഡ്യ 91 റണ്‍സ് എന്ന മികച്ച സ്കോറിലെത്തിയത്. എന്നാല്‍ വിജയ ലക്ഷ്യം എത്തിപ്പിടിക്കാനാകും മുമ്പ് തന്നെ പിയുഷ് ചൗള പാണ്ഡ്യയുടെ വിക്കറ്റ് സ്വന്തമാക്കി. ഇതോടെ മുംബൈയുടെ വിജയ പ്രതീക്ഷയും അവസാനിച്ചു.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്കായി ക്രീസില്‍ ഇറങ്ങിയ എല്ലാ ബാറ്റ്സ്മാന്‍മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 45 പന്ത് നേരിട്ട ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ 76 റണ്‍സ് നേടിയപ്പോള്‍ മറു വശത്ത് 29 പന്തില്‍ നിന്ന് ക്രിസ് ലിന്‍ 54 റണ്‍സ് നേടി മികച്ച പിന്‍തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 96 റണ്‍സിന്‍റെ ഓപ്പണിംഗ് പാട്നര്‍ഷിപ്പ് സ്വന്തമാക്കി. തുടര്‍ന്ന് ക്രീസിലെത്തിയ കരീബിയന്‍ താരം ആന്ദ്ര റസല്‍ എട്ട് സിക്സുകളും ആറ് ഫോറും പറത്തി 40 പന്തില്‍ നിന്ന് 80 റണ്‍സ് സ്വന്തമാക്കി. ഇവരുടെ പിന്‍ബലത്തിലാണ് 232 എന്ന കൂറ്റന്‍ സ്കോറിലേക്ക് കൊല്‍ക്കത്ത എത്തിയത്.

ABOUT THE AUTHOR

...view details