കേരളം

kerala

ETV Bharat / sports

രാജസ്ഥാന് മൂന്ന് വിക്കറ്റിന്‍റെ വിജയം - rajasthan royals

അവസാന നാല് പന്തുകള്‍ ബാക്കി നില്‍ക്കവെയാണ് രാജസ്ഥാന്‍ വിജയം കണ്ടത്

രാജസ്ഥാന്‍

By

Published : Apr 26, 2019, 1:45 AM IST

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റിന്‍റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 176 റണ്‍സ് എന്ന വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ മറി കടന്നു.

മോശം തുടക്കത്തില്‍ നിന്നാണ് 175 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് കൊല്‍ക്കത്ത എത്തിയത്. സേകോര്‍ ബോര്‍ഡില്‍ 42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്. പുറത്താകാതെ 97 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് കരുത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്കോറില്‍ എത്തിയത്. 50 പന്തില്‍ ഒമ്പത് സിക്സും ഉള്‍പ്പെടെയാണ് കാര്‍ത്തിക്ക് 97 റണ്‍സ് എടുത്തത്. മറ്റുള്ളവര്‍ക്കൊന്നും തന്നെ കാര്യമായ സംഭാന നല്‍കാന്‍ സാധിച്ചില്ല. രാജസ്ഥാനായി വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും സഞ്ജു സാംസണും നല്‍കിയത്. എന്നാല്‍ തുടര്‍ച്ചായയി മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ടീമിന് തിരിച്ചടിയായി. പിന്നീട് ക്രീസിലെത്തിയ റിയാന്‍ പരാഗ് ആണ് ടീമിനെ കൈപിടിച്ച് ഉയര്‍ത്തിയത്. 31 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 47 റണ്‍സ് റിയാന്‍ നേടി. രാജസ്ഥാന്‍ നിരയിലെ ടോപ് സ്കോററും റിയാന്‍ തന്നെയാണ്. അവസാന ഓവറുകളില്‍ ആഞ്ഞ് അടിച്ച് ശ്രേയസ് ഗോപാലും ജോഫ്രാ ആര്‍ച്ചറുമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. കൊല്‍ക്കത്തക്കായി പിയൂഷ് ചൗള മൂന്ന് വിക്കറ്റുകള്‍ നേടി.

ABOUT THE AUTHOR

...view details