ഐപിഎല്ലില്‍ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ചു. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈയെ നേരിടുന്നത്.
മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ച് ധോണിപ്പട
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു.
മുംബൈ ഇന്ത്യൻസ് രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ചെന്നൈയെ നേരിടുന്നത്. മിച്ചല്‍ മക്ലനാഗന് പകരം ജേസൺ ബെഹ്റെൻഡോർഫും മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം രാഹുല്‍ ചാഹറും ടീമില്‍ ഇടം നേടി. ഇന്നും മൂന്ന് വിദേശ താരങ്ങളുമായിയാണ് ചെന്നൈ ഇറങ്ങുന്നത്. മിച്ചല്‍ സാന്‍ററിന് പകരം മോഹിത് ശർമ്മ ചെന്നൈ നിരയില്‍ ഇടംപിടിച്ചു. ലസിത് മലിംഗ ആഭ്യന്തര ടൂർണമെന്‍റിനായി ശ്രീലങ്കയിലേക്ക് മടങ്ങിയത് മുംബൈക്ക് തിരിച്ചടിയാകും.
ഐപിഎല്ലിൽ ഇരുടീമും ഇതുവരെ 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 14 കളിയിൽ മുംബൈയും 12 കളിയിൽ ചെന്നൈയും വിജയം കണ്ടു. ടൂർണമെന്‍റിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും ജയിച്ചത് മുംബൈ ഇന്ത്യൻസാണ്.