ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാമനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു തകർപ്പൻ സെഞ്ച്വറി നേടിയതിന് പുറകെയാണ് ഗംഭീർ തന്‍റെ അഭിപ്രായം അറിയിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാണെന്നും, അദ്ദേഹമാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതെന്നുമാണ് ഗംഭീർ ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നാലാം സ്ഥാനത്ത് ആര് ബാറ്റ് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗംഭീറിന്‍റെ അഭിപ്രായം.
സഞ്ജു ലോകകപ്പ് ടീമില്‍ വേണമെന്ന് ഗൗതം ഗംഭീർ
ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്നും ഗംഭീർ
സഞ്ജു സാംസൺ
സൺറൈസേഴ്സിനെതിരെ 53 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 55 പന്തില്‍ നിന്നും 102 റൺസ് നേടി പുറത്താകാതെ നിന്ന് സഞ്ജു പത്ത് ഫോറും നാല് സിക്സും അടിച്ചുകൂട്ടി. ഇന്ത്യയുടെ മുൻനിര പേസറായ ഭുവനേശ്വർ കുമാറിന്‍റെ ഒരോവറില്‍ സഞ്ജു നേടിയത് 24 റൺസാണ്.