ഐപിഎല്ലിൽ ജയം ആവർത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ടൂർണമെന്‍റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപ്റ്റിൽസിനെതിരെ ആറ് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റണ്‍സെടുക്കുകയായിരുന്നു. ശിഖർ ധവാന്‍റെ അർധ സെഞ്ച്വറിയാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ജയം തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് - ഡൽഹി ക്യാപ്റ്റിൽസി
ഡല്‍ഹി ഉയർത്തിയ 148 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ മറികടന്നത്. ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് അമ്പാട്ടി റായുഡുവിനെ(5) തുടക്കത്തിലെ നഷ്ടമായി. എന്നാൽ വാട്‌സണും റെയ്‌നയും സ്കോർ വേഗത്തിൽ നീക്കി. ഏഴാം ഓവറില്‍ ഋഷഭ് പന്തിന്‍റെ സ്റ്റംപിങിലൂടെ വാട്‌സൺ കൂടാരം കയറി. 11-ാം ഓവറില്‍ 30 റൺസെടുത്ത റെയ്‌നയെ അമിത് മിശ്ര പുറത്താക്കി ഡൽഹിക്ക് പ്രതീക്ഷ നൽകി. എന്നാൽ പിന്നീടെത്തിയ നായകന്‍ ധോണിയും കേദാര്‍ യാദവും ചെന്നൈയെ കൂടുതൽ നഷ്ടങ്ങളില്ലാടെ മുന്നോട്ടു കൊണ്ടു പോയി.
ആദ്യ ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. അവസാന നാല് ഓവറില്‍ 23 റണ്‍സ് മാത്രം മതിയാരുന്നു നിലവിലെ ജേതാക്കൾക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് മാത്രം മതിയാരുന്നുവെങ്കിലും ആദ്യ പന്തില്‍ ജാദവിനെ (27) പുറത്താക്കി റബാഡ സിഎസ്കെയെ പ്രതിരോധത്തിലാക്കി. പുറകെയെത്തിയ ബ്രാവോ രണ്ട് പന്ത് റണ്ണെടുക്കാതെ വിട്ടെങ്കിലും നാലാം പന്ത് ഫോറടിച്ച് ജയം ചെന്നൈക്ക് നേടിക്കൊടുത്തു.