കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപ്പെട്ട ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇന്ന് ശ്രമിക്കുക. ചെന്നൈക്ക് വേണ്ടി ധോണിയുടെ 150ാം മത്സരമാണിത്.
പഞ്ചാബിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പർ കിംഗ്സ്
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തും. പരിക്കേറ്റ ബ്രാവോയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയായേക്കും
പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഡ്വെയ്ൻ ബ്രാവോക്ക് പകരം സ്കോട്ട് കുഗ്ഗെലൈൻ ടീമില്‍ ഇടംനേടി. മോഹിത് ശർമ്മയ്ക്കും ഷാർദ്ദുല്‍ താക്കൂറിനും പകരം ഹർഭജൻ സിംഗും ഫാഫ് ഡുപ്ലീസിയും ചെന്നൈ നിരയില്‍ തിരിച്ചെത്തി. കിംഗ്സ് ഇലവൻ പഞ്ചാബില്‍ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലും ആൻഡ്രൂ ടൈയും അന്തിമ ഇലവനില്‍ ഇടംനേടി.
പരിക്കേറ്റ ബ്രാവോയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയായേക്കും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. ഇരുടീമുകളും ഇതുവരെ 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 കളിയിൽ ചെന്നൈയും എട്ട് കളിയിൽ പഞ്ചാബും വിജയിച്ചു.