കേരളം

kerala

അമിത് മിശ്രയുടെ അപൂർവ്വ പുറത്താകല്‍ ; ഐപിഎൽ ചരിത്രത്തിൽ രണ്ടാമത്തേത്

എലിമിനേറ്ററിൽ ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ അവസാന ഓവറിലാണ് സംഭവം.

By

Published : May 9, 2019, 12:59 PM IST

Published : May 9, 2019, 12:59 PM IST

ഐപിഎൽ

ഐപിഎല്ലിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദ് എലിമിനേറ്റർ മത്സരത്തിൽ അപൂർവ്വ പുറത്താകലുമായി ഡൽഹി താരം അമിത് മിശ്ര. മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു വിവാദ വിക്കറ്റ്. റണ്ണിനായുള്ള ഓട്ടത്തിനിടെ തന്‍റെ ദിശ മാറ്റി ഫീൽഡിംഗ് തടസപ്പെടുത്തിയതാണ് മിശ്രക്ക് വിനയായത്.

അമിത് മിശ്രയുടെ പുറത്താകൽ

മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ അവസാന ഓവറിലാണ് സംഭവം.‌ ഖലീല്‍ അഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്ത് അടിക്കാന്‍ ശ്രമിച്ചെങ്കിലും മിശ്രയുടെ ബാറ്റില്‍ കൊണ്ടില്ല. തുടർന്ന് ബൈ റണ്ണിനായി ഓടിയ താരത്തെ റണ്ണൗട്ടാക്കാൻ ഖലീൽ അഹമ്മദ് ശ്രമിച്ചെങ്കിലും ക്രീസിന് വട്ടം ഓടിയ മിശ്ര വിക്കറ്റ് തടസപ്പെടുത്തി. മനപൂര്‍വ്വമായ മിശ്രയുടെ ഈ ശ്രമത്തെ ചോദ്യം ചെയ്ത് ഹൈദരാബാദ് വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും മൂന്നാം അമ്പയര്‍ വിക്കറ്റ് വിധിക്കുകയുമായിരുന്നു.

ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഐപിഎല്ലില്‍ പുറത്താകുന്ന രണ്ടാം താരമാണ് അമിത് മിശ്ര. യൂസഫ് പത്താനാണ് ഐപിഎല്ലില്‍ ഒബ്സ്ട്രക്ടിംഗ് ദി ഫീല്‍ഡിലൂടെ വിക്കറ്റ് നഷ്ടമായ ആദ്യ താരം.

ABOUT THE AUTHOR

...view details