ഐപിഎല്ലില്‍ ആദ്യ തോൽവിയിൽ നിരാശരായ മുംബൈ ഇന്ത്യൻസിന് ആശ്വാസ വാർത്ത. ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന സൂപ്പർ ബൗളർ ലസിത് മലിംഗക്ക് ഐപിഎല്ലിൽ കളിക്കാൻ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നൽകി.
ഐപിഎല്ലിൽ മലിംഗക്ക് അനുമതി നൽകി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് - ലസിത് മലിംഗ
ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് മലിംഗയോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു
ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ തീരുമാനിച്ചത്. ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റില്‍ കളിക്കണമെന്ന് മലിംഗയോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് താരം ആഭ്യന്തര ടൂർണമെന്‍റിൽ കളിക്കാൻ തയ്യാറായത്.
പരിചയസമ്പന്നനായ മലിംഗയുടെ വരവ് മുംബൈക്ക് ആശ്വാസമാണ്. ആദ്യ കളിയിൽ ഡൽഹിക്കെതിരെ 213 റൺസാണ് ടീം വിട്ടുകൊടുത്തത്.എന്നാല്‍ എത്ര മത്സരങ്ങളില്‍ മലിംഗക്ക് കളിക്കാനാകുമെന്ന് വ്യക്തമല്ല. മലിംഗയെ ഐപിഎല്ലിന് വിട്ടുനല്‍കാത്തതില്‍ ബിസിസിഐ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനോട്അതൃപ്തി അറിയിച്ചിരുന്നു.