കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലെ ഇന്ത്യൻ പേസ് പടയെ പുകഴ്‌ത്തി പാകിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. ഇത്രയും കരുത്തുള്ള പേസ് നിരയെ ഇന്ത്യയിൽ മുൻപ് കണ്ടിട്ടില്ലെന്ന് ഇൻസമാം തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്‌തമാക്കി.
'ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റെടുത്ത് ബുംറ ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ആദ്യ ഇന്നിങ്‌സിൽ ജോ റൂട്ട് അർധശതകം നേടിയെങ്കിലും ബുംറ അദ്ദേഹത്തെ ഒരിക്കലും മുന്നേറാൻ അനുവദിച്ചില്ല. ഷമിയും സിറാജും അടക്കമുള്ള മറ്റ് പേസർമാരും മികച്ചുനിന്നു. ഇങ്ങനെ ഒരു ഇന്ത്യൻ ബൗളിങ് നിരയെ ഇതുവരെ കണ്ടിട്ടില്ല. അവർ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.”- ഇൻസമാം പറഞ്ഞു.