കേരളം

kerala

ETV Bharat / sports

റാവല്‍പിണ്ടിയില്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു; ഒരു വിക്കറ്റിന് 127

റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 370 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പോര്‍ട്ടീസ് നാലാം ദിനം ഒരു വിക്കറ്റ് ശേഷിക്കെ 127 റണ്‍സെടുത്തു

ദക്ഷിണാഫ്രിക്ക പൊരുതുന്നു വാര്‍ത്ത  റാവല്‍പിണ്ടി ടെസ്റ്റില്‍ സമനില വാര്‍ത്ത  south africa is fighting news  rawalpindi test draw news
റാവല്‍പിണ്ടി

By

Published : Feb 7, 2021, 6:25 PM IST

റാവല്‍പിണ്ടി: പാകിസ്ഥാന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക സമനിലക്കായി പൊരുതുന്നു. റാവല്‍പിണ്ടിയില്‍ ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് സന്ദര്‍ശകരുടെ നീക്കം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 370 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്ത എയ്‌ഡന്‍ മക്രവും 48 റണ്‍സെടുത്ത വാന്‍ഡേഴ്‌സണുമാണ് ക്രീസില്‍. 17 റണ്‍സെടുത്ത ഡീന്‍ എല്‍ഗറിന്‍റെ വിക്കറ്റാണ് പോര്‍ട്ടീസിന് നഷ്‌ടമായത്. ഷഹീന്‍ അഫ്രീദിയുടെ പന്തിലാണ് എല്‍ഗര്‍ പുറത്തായത്.

സെഞ്ച്വറിയോടെ 115 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍റെ കരുത്തിലാണ് പാകിസ്ഥാന്‍ പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. റിസ്വാന് 10-ാമനായി ഇറങ്ങി 45 റണ്‍സെടുത്ത നൗമാന്‍ അലി ശക്തമായ പിന്തുണ നല്‍കി. അബിദ് അലി(13), അസര്‍ അലി(33), ഫവാദ് അലം(12), ഫഹീം അഷ്‌റഫ്(29), യാസിര്‍ ഷാ(23) എന്നിവരും ആതിഥേയര്‍ക്ക് വേണ്ടി രണ്ടക്കം കടന്നു.

പോര്‍ട്ടീസിന് വേണ്ടി ജോര്‍ജ് ലിന്‍ഡെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കേശവ് മഹാരാജ മൂന്നും കാസിഗോ റബാദ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ കറാച്ചില്‍ നടന്ന ആദ്യ മത്സരം പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

ABOUT THE AUTHOR

...view details