ധാക്ക: ധാക്ക ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് 136 റണ്‍സിന്‍റെ ലീഡ്. അവസാം വിവരം ലഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 23 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത കാംപെല്ലും, രണ്ട് റണ്‍സെടുത്ത ബോണറുമാണ് ക്രീസില്‍. നയീം ഹസന്‍, മെഹന്ദി ഹസന്‍ എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
നേരത്തെ ബംഗ്ലാദേശിനെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റഹീം കോണ്‍വാള്‍ കറക്കി വീഴ്‌ത്തുന്നതിനും ധാക്ക സാക്ഷിയായി. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കോണ്‍വാള്‍ ആതിഥേയരെ ചുരുട്ടിക്കെട്ടിയ ഇന്നിങ്സില്‍ ബംഗ്ലാദേശ് 296 റണ്‍സെടുത്ത് പുറത്തായി. സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തി 409 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.