ധാക്ക: ബംഗാളാദേശിനെ വരുതിയിലാക്കാന്‍ ധാക്കയില്‍ കരീബിയന്‍ പോരാട്ടത്തിന് തുടക്കം. ധാക്ക ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ദിനം സ്റ്റമ്പ് ഊരുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 223 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത എന്‍ക്രുമ ബോണറും 22 റണ്‍സെടുത്ത ജോഷ്വ ഡിസില്‍വയുമാണ് ക്രീസില്‍. 47 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്‌വെയിറ്റും 36 റണ്‍സെടുത്ത ജോണ്‍ കാമ്പലും ചേര്‍ന്ന് വിന്‍ഡീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്.
രണ്ടി വിക്കറ്റിന് 87 റണ്‍സെന്ന നിലിയില്‍ നിന്നും നാല് വിക്കറ്റിന് 116 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന വിന്‍ഡീസ് നിരയെ ബോണറും ബ്ലാക്ക് വുഡും ചേര്‍ന്നാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി അബു ജെയ്‌ദും തൈജുല്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സോമയ സര്‍ക്കാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.