എഡ്ജ്ബാസ്റ്റണ് :വിരാട് കോലിയോടുള്ള ഇന്ത്യന്‍ കമന്റേറ്റർമാരുടെ സമീപനത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാൻ. എഡ്ജ്ബാസ്റ്റണ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ കോലി പുറത്തായത് ബെൻ സ്റ്റോക്സിന്റെ പന്തിന്റെ മികവിലാണ്. എന്നാല്‍ ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ കോലിയുടെ ഫോമുമായാണ് ഇതിനെ ബന്ധപ്പെടുത്തുന്നതെന്നും ഗ്രെയിം സ്വാൻ പറഞ്ഞു.
സ്റ്റോക്സിന്റേത് ഏത് കാലഘട്ടത്തിലെയും ഒരു ബാറ്റര്‍ക്കും കളിക്കാന്‍ കഴിയുന്ന പന്തായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ തന്റെ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാത്തതിന് കോലിയെ വിമര്‍ശിക്കുന്നതില്‍ ന്യായമില്ലെന്നും സ്വാൻ വ്യക്തമാക്കി.
'നിങ്ങൾക്കാവശ്യമുള്ളത് പറയാം, എനിക്കതില്‍ പ്രശ്നമില്ല. ടെസ്റ്റ് ചരിത്രത്തില്‍ ഏത് കാലഘട്ടത്തിലെ, ഏത് ബാറ്ററായാലും ആ ഡെലിവറി അതിജീവിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്.