ഹരാരെ :സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആതിഥേയരുയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 148 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. 43 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ബാറ്റിങ് ഓര്‍ഡറില്‍ ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ തുടക്കത്തിലേ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ രാഹുലിനെ വിക്ടർ ന്യൗച്ചിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ധവാന് - ഗില്‍ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ബാറ്റിങ് താളത്തിലായി.