കേരളം

kerala

ETV Bharat / sports

IND vs SL: ടോസ് നേടി ശ്രീലങ്ക, രോഹിതും സംഘവും ആദ്യം ഫീല്‍ഡ് ചെയ്യും; ഇരു ടീമിലും മാറ്റം - കുല്‍ദീപ് യാദവ്

യുസ്‌വേന്ദ്ര ചഹാലിന് പകരം കുല്‍ദീപ് യാദവ് ഇന്ന് ഇന്ത്യന്‍ നിരയിലേക്ക് മടങ്ങിയെത്തി.

india vs srilanka  india vs srilanka toss  india vs srilanka second odi  india vs srilanka live  cricket live  IND vs SL  ശ്രീലങ്ക  ഇന്ത്യ  ഇന്ത്യ ശ്രീലങ്ക  കുല്‍ദീപ് യാദവ്  ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനം
IND SL

By

Published : Jan 12, 2023, 1:27 PM IST

കൊല്‍ക്കത്ത:ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ദസുൻ ഷനക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഇന്ത്യ ഒന്നും ശ്രീലങ്ക രണ്ട് മാറ്റങ്ങളും വരുത്തിയാണ് ഇന്ന് ഇറങ്ങുന്നത്.

യുസ്‌വേന്ദ്ര ചഹാലിന് പകരക്കാരനായി ഇടംകയ്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. നുവാനിദു ഫെർണാണ്ടോ, ലഹിരു കുമാര എന്നിവരാണ് ലങ്കയുടെ അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തിയത്.

മധുശങ്കയും പാതും നിസങ്കയുമാണ് ശ്രീലങ്കന്‍ ടീമില്‍ നിന്നും പുറത്തായത്. തോളിനേറ്റ പരിക്കാണ് ആദ്യ ഇലവനില്‍ നിന്ന് നിസങ്കയെ ഒഴിവാക്കാന്‍ കാരണം.

ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം കളിയും ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ മത്സരത്തിനിറങ്ങുക. അതേസമയം ആതിഥേയര്‍ക്ക് തിരിച്ചടി നല്‍കാനാകും ലങ്കയുടെ ശ്രമം.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ഉംറാൻ മാലിക്, മുഹമ്മദ് സിറാജ്

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ):കുശാൽ മെൻഡിസ്, അവിഷ്‌ക ഫെർണാണ്ടോ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, നുവാനിദു ഫെർണാണ്ടോ, ദസുൻ ഷനക (ക്യാപ്‌റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുനിത് വെല്ലലഗെ, ലഹിരു കുമാര, കസുൻ രജിത

ABOUT THE AUTHOR

...view details