രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇന്നിറങ്ങന്നത്.
പരിക്കേറ്റ റബാഡ, പാര്‍നെല്‍ എന്നിവര്‍ക്ക് പകരം എന്‍ഗിഡി, ജാന്‍സന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ ശാരീരിക ക്ഷമത വീണ്ടെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍ണ്‍ ഡി കോക്കും ഇന്ന് കളിക്കും. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
കഴിഞ്ഞ കളിയില്‍ ആധികാരിക ജയം പിടിക്കാനായെങ്കിലും ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ പരമ്പര പ്രതീക്ഷ നിലനിര്‍ത്താന്‍ റിഷഭ് പന്തിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബൗളിങ് നിര മികവിലേക്ക് ഉയര്‍ന്നതാണ് കട്ടക്കില്‍ നടന്ന മൂന്നാം മത്സരം ഇന്ത്യയ്‌ക്കൊപ്പം നിര്‍ത്തിയത്.