ബെംഗളൂരു : മഴ വില്ലനായതോടെ ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി 20 പരമ്പരയിലെ ഫൈനലിന് സമാനമായ അഞ്ചാം മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പരമ്പര 2-2ന് പങ്കിടും. ടോസിന് പിന്നാലെ മഴയെത്തിയോടെ വൈകിയാരംഭിച്ച മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സ് 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 28 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് രസംകൊല്ലിയായി വീണ്ടും മഴയെത്തിയത്.
നേരത്തെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. സമയ നഷ്ടം കാരണം മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. 15 റൺസെടുത്ത ഇഷാന്‍ കിഷന്‍, 10 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്വാദ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്.