ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം മഴ കളിക്കാനിറങ്ങി. നാലാം ദിനത്തിന്‍റെ ആദ്യ സെഷന്‍ പൂര്‍ണമായും മഴയെടുത്തിട്ടുണ്ട്. ജൊഹാനസ്ബര്‍ഗില്‍ മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് മേല്‍ക്കൈയുണ്ട്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന അതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്.
46 റണ്‍സുമായി നായകന്‍ ഡീല്‍ എല്‍ഗാറും 11 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡ്യൂസ്സനുമാണ് പുറത്താവാതെ നില്‍ക്കുന്നു. എയ്ഡന്‍ മാര്‍ക്രം (31). കീഗന്‍ പീറ്റേഴ്‌സണുംകീഗന്‍ പീറ്റേഴ്‌സണ്‍ (28) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസിന് നഷ്ടമായത്.
ശാര്‍ദുല്‍ താക്കൂറും ആര്‍ അശ്വിനുമാണ് ഇന്ത്യയ്‌ക്കായി വിക്കറ്റ് നേടിയത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ലക്ഷ്യത്തിന് 122 റണ്‍സ് മാത്രം പിറകിലാണ് പ്രോട്ടീസുള്ളത്. മഴ മാറി മത്സരം ആരംഭിക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ പ്രോട്ടീസിന്‍റെ മുന്‍ നിര തകര്‍ക്കാനായെങ്കില്‍ മാത്രമേ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയൊള്ളു.
also read: ആഷസ്: ഖവാജയ്‌ക്ക് സെഞ്ചുറി, ഓസീസ് ശക്തമായ നിലയില്‍; ബ്രോഡിന് അഞ്ച് വിക്കറ്റ്
നേരത്തെ രണ്ടിന് 85 എന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യ 266 റണ്‍സിന് പുറത്താവുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (53), അജിങ്ക്യ രഹാനെ (58) എന്നിവരുടെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ആറാമനായി ക്രീസിലെത്തി പുറത്താവാതെ നിന്ന ഹനുമ വിഹാരിയും (40) നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, മാർക്കോ ജാൻസൺ, ലുംഗി എന്‍ഗിഡി എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.