കാണ്‍പൂര്‍ : കാണ്‍പൂരില്‍ അഞ്ച് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിന്‍റെ മികവിലാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ഇന്നിങ്സില്‍ ലീഡെടുത്ത്. അക്‌സറിന്‍റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ചാം വിക്കറ്റ് നേട്ടമായിരുന്നു ഇത്.
വെറും ഏഴ് ഇന്നിങ്സുകളിലാണ് താരം അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇപ്പോഴിതാ മത്സരത്തില്‍ മിന്നിയ അക്‌സറിന് സംഭവിച്ച 'ഏക പിഴവ്' ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാനായ പന്ത് മത്സര ശേഷം സ്വന്തമാക്കിയ അക്‌സര്‍ അതില്‍ കുറിച്ച തിയ്യതി തെറ്റാണെന്നാണ് ജാഫര്‍ കണ്ടെത്തിയിരിക്കുന്നത്. പന്ത് കയ്യിലെടുത്ത് അശ്വിനുമായി സംസാരിക്കുന്ന അക്‌സറിന്‍റെ ചിത്രം സൂം ചെയ്താണ് പിഴവ് ചൂണ്ടിക്കാട്ടിയത്.