കാണ്‍പൂർ:ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ(INDIA VS NEW ZEALAND Test) ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു( India win toss opt to bat first). വിരാട് കോലി(Virat Kohli), രോഹിത് ശർമ്മ(Rohit Sharma) എന്നീ മുൻനിര താരങ്ങളുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ്(Ajinkya Rahane) ടീമിനെ നയിക്കുന്നത്. യുവതാരം ശ്രേയസ് അയ്യർ ഇന്ന് ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും(Shreyas is making his debut).
സ്‌പിന്നിനെ ഏറെ തുണക്കുമെന്ന് കരുതുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരാണ് സ്‌പിന്നർമാർ. ഇഷന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളർമാർ.
മുൻ നിര താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളാണ് ഇന്ത്യൻ ബാറ്റിങ് നിരയെ നയിക്കുന്നത്. രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് 10 ടെസ്റ്റിൽ കൂടുതൽ കളിച്ചിട്ടുള്ളത്. ശുഭമാൻ ഗിൽ, മായങ്ക് അഗർവാൾ കൂട്ടുകെട്ടാകും ഓപ്പണിങിനിറങ്ങുക.
2012 ന് ശേഷം ഒരു ടീമും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. 1988ലാണ് ന്യൂസിലൻഡ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടിയത്. 33 വർഷത്തിന് ശേഷം ഇന്ത്യയിൽ പരമ്പര നേടാൻ ഉറച്ചാകും ന്യൂസിലൻഡ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം വീട്ടുകയാകും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.