എഡ്‌ജ്ബാസ്റ്റണ്‍ : ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ടീം ഇന്ത്യ എഡ്‍ജ്‍ബാസ്റ്റണില്‍ ആദ്യം ബാറ്റ് ചെയ്യും. രണ്ടാം ട്വന്‍റി 20യില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിർണായക രണ്ടാം ടി20യില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവർ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്ഷർ പട്ടേല്‍, അർഷ്‍ദീപ് സിങ് എന്നിവരാണ് പ്ലേയിങ് ഇലവനിലില്ലാത്തത്. രോഹിത്തിനൊപ്പം റിഷഭ് പന്ത് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യും. ഇംഗ്ലണ്ടിനായി റിച്ചാർഡ് ഗ്ലീസന്‍ അരങ്ങേറ്റം കുറിക്കും. ഡേവിഡ് വില്ലിയും പ്ലേയിങ് ഇലവനിലെത്തി. ടോപ്‍ലിയും മില്‍സുമായി പുറത്തായത്.