ലണ്ടന്‍ :ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. പരിക്ക് മാറിയ വിരാട് കോലി പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റ് വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷം ഇന്ത്യ ഒരു പരമ്പര പോലും തോറ്റിട്ടില്ല.
ഓവലില്‍ ആദ്യം ബോളര്‍മാരും പിന്നാലെ ബാറ്റര്‍മാരും ഒരേ പോലെ തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ നായകന്‍ രോഹിത്തിന്‍റെയും, ശിഖര്‍ ധവാന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങിലാണ് ജയം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് : ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ/ക്യാപ്‌റ്റൻ), ലിയാം ലിവിങ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്‌ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസ്, റീസ് ടോപ്‌ലി
ഇന്ത്യ : രോഹിത് ശർമ (ക്യാപ്‌റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്‌ണ.