കേരളം

kerala

By

Published : Jul 11, 2022, 9:53 AM IST

ETV Bharat / sports

ENG vs IND: സൂര്യകുമാറിന്‍റെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ തോല്‍വി, ഇന്ത്യയ്‌ക്ക് പരമ്പര

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു.

India vs England  India vs England 3rd T20I Highlights  Suryakumar Yadav  Suryakumar Yadav T20I century  ENG vs IND  ഇന്ത്യ vs ഇംഗ്ലണ്ട്  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ടി20 സെഞ്ചുറി
ENG vs IND: സൂര്യകുമാറിന്‍റെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ തോല്‍വി, ഇന്ത്യയ്‌ക്ക് പരമ്പര

നോട്ടിങ്‌ഹാം:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 17 റണ്‍സിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു.

തകര്‍പ്പന്‍ സെഞ്ചുറിയുമായി ഒറ്റയ്‌ക്ക് പൊരുതിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 55 പന്തില്‍ 14 ഫോറും ആറ് സിക്‌സും സഹിതം 117 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. ശ്രേയസ് അയ്യര്‍ (23 പന്തില്‍ 28), വിരാട് കോലി (6 പന്തില്‍ 11), ക്യാപ്റ്റന്‍ രോഹിത ശര്‍മ (12 പന്തില്‍ 11) എന്നിവരാണ് രണ്ടക്കം തൊട്ടമറ്റ് താരങ്ങള്‍.

റിഷഭ് പന്ത് (5 പന്തില്‍ 1), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 6), രവീന്ദ്ര ജഡേജ (4 പന്തില്‍ 7), ഹര്‍ഷല്‍ പട്ടേല്‍ (6 പന്തില്‍ 5) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭവാന. ഇംഗ്ലണ്ടിനായി നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റീസെ ടോപ്ലി മൂന്ന് വിക്കറ്റെടുത്തു. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും സഹിതം 77 റണ്‍സെടുത്ത ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ലിയാം ലിവിങ്‌സ്റ്റണും നിര്‍ണായകമായി. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8), മൊയീന്‍ അലി (0), ഹാരി ബ്രൂക്ക് (19), ക്രിസ് ജോര്‍ദാന്‍ (11) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 30 റണ്‍സും ഹര്‍ഷല്‍ പട്ടേല്‍ 35 റണ്‍സും വഴങ്ങി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തും ആവേശ് ഖാന്‍ 43 റണ്‍സ് വഴങ്ങിയും ഒരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

ABOUT THE AUTHOR

...view details