പൂനെ : ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് (India Vs Bangladesh Toss Report ). ടോസ് നേടിയ ബംഗ്ലാദേശ് നായകൻ നജ്‌മുൽ ഹൊസൈൻ ഷാന്‍റോ ഇന്ത്യയെ ഫീൽഡിങ്ങിന് അയക്കുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ നായകൻ ഷാകിബുൽ ഹസന്‍റെ അഭാവത്തിൽ നജ്‌മുൽ ഹൊസൈൻ ഷാന്‍റോയാണ് ടീമിനെ നയിക്കുന്നത്. ഷാകിബിന് പകരം നസും അഹമ്മദും തസ്‌കിന് പകരം ഹസൻ മഹ്‌മൂദും ബംഗ്ല ടീമിൽ ഇടംപിടിച്ചു.
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. പേസര്‍ ശാര്‍ദ്ദുല്‍ താക്കൂര്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന് ഇന്നും അവസരം ലഭിച്ചില്ല.
ക്യാപ്റ്റന്‍ രോഹിത്തും ഗില്ലും തന്നെയാണ് ഇന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ കോലിയും നാലാമനായി ശ്രേയസ് അയ്യരും എത്തുമ്പോള്‍ കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓള്‍ റൗണ്ടര്‍മാരുടെ റോളിൽ കളിക്കുന്നത്. സ്‌പിന്നറായി കുല്‍ദീപ് യാദവും ടീമിൽ ഇടംപിടിച്ചു.
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും ഇന്ന് പൂനെയില്‍ ഇറങ്ങുന്നത്. ടൂർണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കി തുടങ്ങിയ ഇന്ത്യ പിന്നീട് അഫ്‌ഗാനിസ്ഥാനെയും പാകിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ഓള്‍ റൗണ്ടിങ് മികവിലാണ് ഇന്ത്യ ഇതുവരെ ജയം നേടിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഫോമിലുള്ള ഇന്ത്യയ്‌ക്ക് തികഞ്ഞ ആത്മവിശ്വാസമാണ്. ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ ഏഴ് സെഞ്ചുറികളില്‍ രണ്ടെണ്ണം പിറന്നത് ബംഗ്ലാദേശിനെതിരെയാണ്. 2015, 2019 പതിപ്പുകളിലായിരുന്നു രോഹിത് അയല്‍ക്കാര്‍ക്കെതിരെ സെഞ്ചുറി നേടിയത്. ഇത്തവണ മിന്നും ഫോമിലുള്ള താരത്തിന് ഇത് മൂന്നിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവൻ (India Playing 11) :രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ബംഗ്ലാദേശ് പ്ലെയിങ് ഇലവൻ (Bangladesh Playing 11) : ലിറ്റൺ ദാസ്, തൻസീദ് ഹസൻ, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (ക്യാപ്‌റ്റൻ), മെഹിദി ഹസൻ മിറാസ്, മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മഹ്മൂദുല്ല, നസും അഹമ്മദ്, ഹസൻ മഹ്മൂദ്, മുസ്‌തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്‌ലാം.