കേരളം

kerala

ETV Bharat / sports

'കഴിവ് നോക്കുമ്പോള്‍ അവസരം നല്‍കണം'; വിമര്‍ശനങ്ങളില്‍ വലയുന്ന രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍ - രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഡൽഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കൂടി കെഎല്‍ രാഹുലിന് അവസരം നല്‍കണമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

india vs australia  Sunil Gavaskar on KL Rahul s Selection  Sunil Gavaskar on KL Rahul  Sunil Gavaskar  KL Rahul  Venkatesh Prasad  shubman gill  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  സുനില്‍ ഗവാസ്‌കര്‍  കെഎല്‍ രാഹുല്‍  രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍  വെങ്കിടേഷ് പ്രസാദ്
'കഴിവ് നോക്കുമ്പോള്‍ അവസരം നല്‍കണം'; വിമര്‍ശനങ്ങളില്‍ വലയുന്ന രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

By

Published : Feb 12, 2023, 3:53 PM IST

നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ആതിഥേയര്‍ മത്സരം പിടിച്ചത്. എന്നാല്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ മോശം പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടു.

മോശം ഫോമിലുള്ള രാഹുലിനെ പ്ലേയിങ്‌ ഇലവനില്‍ നിന്നും പുറത്താക്കണമെന്ന് വരെ ആവശ്യങ്ങളുയര്‍ന്നു. മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിന് അവസരം ലഭിക്കാതിരുന്നതും രാഹുലിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 'പ്രിയപ്പെട്ടവന്‍' ആയതിനാലാണ് രാഹുല്‍ പ്ലേയിങ്‌ ഇലവനിലെത്തിയതെന്നാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് പ്രതികരിച്ചത്.

എന്നാല്‍ രാഹുലിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കൂടെ രാഹുലിന് അവസരം നല്‍കണമെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. "കഴിഞ്ഞ 1-2 വർഷമായി ബാറ്റ് ചെയ്‌ത രീതി നോക്കുമ്പോള്‍ അവന്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

അവന് ഒരു അവസരം കൂടി നൽകണമെന്ന് എനിക്ക് തോന്നുന്നു. ഡൽഹിയിലെ മത്സരത്തിൽ കൂടി അവനെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് ശേഷം നിങ്ങള്‍ക്ക് മാറി ചിന്തിക്കാം. കാരണം ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍ അവസരം കാത്തിരിക്കുന്നുണ്ട്", ഗവാസ്‌കര്‍ പറഞ്ഞു.

കഴിവുള്ള താരം:"അവന് തീർച്ചയായും ഒരു അവസരം ലഭിക്കണം. നേരത്തെ വിക്രം റാത്തോര്‍ വാര്‍ത്ത സമ്മേളനത്തില്‍ അവന്‍ ദക്ഷിണാഫ്രിക്കയിൽ സെഞ്ചുറി നേടിയ കാര്യം നമ്മെ ഓർമ്മിപ്പിച്ചിരുന്നു. അവന് കഴിവുണ്ട്.

പക്ഷേ ഈയിടെയായി തന്‍റെ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ റണ്‍സ് നേടുക വെല്ലുവിളിയാണ്. അതിന് കഴിഞ്ഞാല്‍ അതവന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിവിന്‍റെ അടിസ്ഥാനത്തിൽ അവന് മറ്റൊരു അവസരം ലഭിക്കണം", ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.

കെഎല്‍ രാഹുല്‍

പിന്തുണച്ച് റാത്തോര്‍: നേരത്തെ രാഹുലിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ താരത്തെ സംരക്ഷിക്കുന്ന തരത്തിലാണ് ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ മറുപടി നല്‍കിയത്. തന്‍റെ അവസാന 10 ഇന്നിങ്‌സുകളില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും രാഹുല്‍ നേടിയിട്ടുണ്ടെന്നായിരുന്നു റാത്തോര്‍ പറഞ്ഞത്. വിക്രം റാത്തോറിന്‍റെ വാക്കുകള്‍ 30കാരനായ താരത്തെ മാറ്റി നിര്‍ത്തില്ലെന്ന പരോക്ഷ പ്രഖ്യാപനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പോരാട്ടം ഇനി ഡല്‍ഹിയില്‍:നാല് ടെസ്റ്റുകളാണ്ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലുള്ളത്. നാഗ്‌പൂരിലെ വിജയത്തോടെ 1-0ത്തിന് പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കുന്നതിനായി ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ മത്സരങ്ങള്‍ കൂടിയാണിത്.

എന്നാല്‍ 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു പരമ്പരയാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടെ വരും മത്സരങ്ങളിലും പോരാട്ടം കടുക്കുമെന്നുറപ്പ്. ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ് അടുത്ത മത്സരം. തുടര്‍ന്ന് ധർമശാലയിലും (മാര്‍ച്ച് 1-5), അഹമ്മദാബാദിലും (മാര്‍ച്ച് 9-13) മൂന്നും നാലും മത്സരങ്ങള്‍ നടക്കും. ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ തലപ്പത്തുള്ള ഓസീസ് ഏറെക്കുറെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

ALSO READ:'ഓസീസിന് ഇനിയൊരു തിരിച്ചുവരവില്ല': കാരണം നിരത്തി ഉറപ്പിച്ച് മൈക്കല്‍ വോണ്‍

ABOUT THE AUTHOR

...view details