കേരളം

kerala

ടീം ഇന്ത്യക്ക് ആശ്വാസം; രോഹിത് ഉള്‍പ്പെടെ കൊവിഡ് നെഗറ്റീവ്

By

Published : Jan 4, 2021, 3:17 PM IST

ഈ മാസം മൂന്നിന് നടത്തിയ കൊവിഡ് 19 പരിശോധനയിലാണ് ക്രിക്കറ്റ് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ഉള്‍പ്പെടെ കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത്

ടീം ഇന്ത്യ കൊവിഡ് നെഗറ്റീവ് വാര്‍ത്ത  ടീം ഇന്ത്യ സിഡ്‌നിയിലേക്ക് വാര്‍ത്ത  സിഡ്‌നിയില്‍ രോഹിത് കളിക്കില്ല വാര്‍ത്ത  team india covid negative news  team indian to sydney news  rohit will not play in sydney news
രഹാനെ

മെല്‍ബണ്‍:പുതുവത്സരാഘോഷ വിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം. ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി നടന്ന കൊവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുമെല്ലാം നെഗറ്റീവ്. ഈ മാസം മൂന്നിന് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് പരിശോധനാ ഫലം നെഗറ്റീവായതെന്ന് ബിസിസിഐ വ്യക്തമാക്കി.

ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്, നവ്ദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവര്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഭോജനശാലയില്‍ ഒത്തുകൂടിയ ദൃശ്യം സാമൂഹ്യമാധ്യമത്തില്‍ വ്യാപിച്ചിരുന്നു. ഇന്ത്യന്‍ ആരാധകന്‍ ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെ സംഭവം വിവാദമാവുകയും ചെയ്‌തു. താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണമാണുയര്‍ന്നത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് താരങ്ങള്‍ ഐസൊലേഷനിലാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം നാലാം തീയ്യതി തന്നെ സിഡ്‌നിയിലേക്ക് യാത്ര തിരിക്കും. രോഹിത് ഉള്‍പ്പെടെ ഐസൊലേഷനിലായ അഞ്ചുപേരും ടീമിനൊപ്പം സിഡ്‌നിക്കുള്ള യാത്രയുടെ ഭാഗമാകുമെന്ന് ഇതിനകം ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇതിനകം ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനാണ് ഇരു ടീമുകളും ശ്രമിക്കുക. കഴിഞ്ഞ തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയ ടീം ഇന്ത്യ ഇത്തവണ കപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.

ABOUT THE AUTHOR

...view details