സിഡ്‌നിയില്‍ ആശ്വാസ ജയം തേടി ഓസ്‌്ട്രേലിയ വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരെ ബാറ്റിങ് തുടരുന്നു. അവസാനം വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുത്തു. 73 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു വെയ്‌ഡും 38 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.
രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണര്‍ വെയ്‌ഡിന്‍റെ ഇന്നിങ്സ്. മാക്‌സ്‌വെല്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സും അടിച്ച് കൂട്ടി. ഇരുവരും ചേര്‍ന്ന് അവസാനം വിവരം ലഭിക്കുമ്പോള്‍ 60 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസിസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ റണ്ണൊന്നും എടുക്കാതെ പുറത്താക്കി ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. പിന്നാലെ 24 റണ്‍സെടുത്ത സ്റ്റീവ് സ്‌മിത്തിനെയും വാഷിങ്ടണ്‍ സുന്ദര്‍ കൂടാരം കയറ്റി.
ടീം ഇന്ത്യ സിഡ്‌നിയില്‍ നേരത്തെ ജയിച്ച ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ആതിഥേയര്‍ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മാര്‍ക്കസ് സ്റ്റോണിയസിന് പകരം നായകന്‍ ആരോണ്‍ ഫിഞ്ച് ടീമില്‍ തിരിച്ചെത്തി. നേരത്തെ പരിക്ക് കാരണം സിഡ്‌നിയില്‍ നടന്ന രണ്ടാമത്തെ ടി20യില്‍ ഫിഞ്ച് കളിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ടീം ഇന്ത്യ ഇതിനകം 2-0ത്തിന് സ്വന്തമാക്കി കഴിഞ്ഞു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് സിഡ്‌നിയില്‍ പുരോഗമിക്കുന്നത്.