ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനം നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ച് ധോണിയുടെ പരിക്ക്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പന്ത് കൊണ്ടാണ് ധോണിക്ക് പരിക്കേറ്റത്.
പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്: ഇന്ത്യൻ ടീം ആശങ്കയില്‍ - പരിക്ക്
പരിശീലനത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ ധോണി ബാറ്റിംഗ് പരിശീലനം അവസാനിപ്പിച്ചു.
നെറ്റ്സില്‍ ദീര്‍ഘനേര ബാറ്റിംഗ് പരിശീലനം നടത്തിയ ധോണിക്ക് ടീമിന്‍റെസപ്പോര്‍ട്ട് സ്റ്റാഫ് അംഗം രാഘവേന്ദ്ര ത്രോഡൗൻനല്‍കുന്നതിനിടെയാണ് പരിക്കേറ്റത്. പന്ത് കൊണ്ടതിന് പിന്നാലെ വേദന കൊണ്ട് പുളഞ്ഞ ധോണി വൈദ്യസഹായം തേടുകയും പരിശീലനം അവസാനിപ്പിക്കുകയുമായിരുന്നു. അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ നാളെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുമോ എന്നീ കാര്യങ്ങളില്‍വ്യക്തത വന്നിട്ടില്ല. ധോണിക്ക് ടീമില്‍ ഇടംനേടാനായില്ലെങ്കില്‍ യുവതാരം റിഷഭ് പന്താകുംവിക്കറ്റിന് പിന്നില്‍ഗ്ലൗസ് അണിയുക.
സ്വന്തം നാട്ടില്‍ ടി-20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഏകദിന പരമ്പര നേടണം. ബൗളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യ പരമ്പര കൈവിടാനുള്ള പ്രധാന കാരണം. ടി-20 ല്‍ വിശ്രമം അനുവദിച്ച കുല്‍ദീപ് യാദവും, മുഹമ്മദ് ഷമിയും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഭുവനേശ്വർ കുമാർ അവസാന മൂന്ന് ഏകദിനങ്ങളില്‍മാത്രം കളിക്കാനാണ് സാധ്യത.