കേരളം

kerala

ETV Bharat / sports

'സീനിയേഴ്‌സ്' വിശ്രമിക്കും, ഓസീസിനെതിരായ ടി20 സ്ക്വാഡ് പ്രഖ്യാപനം ഈ ആഴ്ച; സഞ്ജുവിന് സാധ്യത

Sanju Samson Likely To Be In India T20i Squad Against Australia: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടാന്‍ സാധ്യത.

India vs Australia T20I Series  Sanju Samson  India T20i Squad Against Australia  India vs Australia T20I Series Schedule  India Squad For T20I Against Australia  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  സഞ്ജു സാംസണ്‍  ഇന്ത്യ ഓസ്‌ട്രേലിയ സാധ്യത ടീം  ഓസീസിനെതിരായ ടി20 പരമ്പര  രോഹിത് ശര്‍മ വിരാട് കോലി
Sanju Samson Likely To Be In India T20i Squad Against Australia

By ETV Bharat Kerala Team

Published : Nov 7, 2023, 1:31 PM IST

മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) ശേഷം ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ഈ ആഴ്‌ചയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (India vs Australia T20I Series). ലോകകപ്പ് സ്ക്വാഡിലുള്ള സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), ജസ്പ്രീത് ബുംറ (Jasprit Bumrah) എന്നീ താരങ്ങള്‍ക്ക് ഓസീസിനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് സൂചന. ലോകകപ്പ് കലാശപ്പോരാട്ടം കഴിഞ്ഞ് നാല് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഇന്ത്യന്‍ ടീം ഓസീസിനെ നേരിടാന്‍ ഇറങ്ങുന്നത്.

ഈ സാഹചര്യത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിടാന്‍ ആരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായിരിക്കും ബിസിസിഐയുടെ (BCCI) പദ്ധതി. ഈ സാഹചര്യത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും (Sanju Samson) ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഓഗസ്റ്റിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയ്‌ക്കായി അവസാനം രാജ്യാന്തര ടി20 മത്സരം കളിച്ചത്. ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെ ആയിരുന്നു ഈ മത്സരം (Sanju Samson Last Played Match For India). പിന്നീട് ഏഷ്യകപ്പ് സ്ക്വാഡില്‍ റിസര്‍വ് താരമായി ഇടം പിടിക്കാനായെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ലോകകപ്പ് സ്ക്വാഡില്‍ നിന്നും അവസരം നഷ്‌ടമായതോടെ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് ശ്രദ്ധ ചെലുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍, അടുത്തിടെ അവസാനിച്ച സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ (SMAT) താരത്തിന് ബാറ്റ് കൊണ്ട് തിളങ്ങാനായിരുന്നില്ല.

ഇന്ത്യ ഓസ്‌ട്രേിലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 23ന് വിശാഖപട്ടണത്താണ് (Visakhapatnam) നടക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം (Karyavattom Greenfield Stadium) വേദിയാകും. നവംബര്‍ 28നാണ് ഈ മത്സരം.

നവംബര്‍ 28ന് ഗുവാഹത്തിയിലാണ് (Guwahati) മൂന്നാം മത്സരം. ഡിസംബര്‍ 1, 3 തീയതികളിലാണ് പരമ്പരയിലെ അവസാന മത്സരങ്ങള്‍. നാഗ്‌പൂര്‍ (Nagpur), ഹൈദരാബദ് (Hyderabad) എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ (India vs Australia T20I Series Schedule).

Also Read :Rahul Dravid VVS Laxman Team India Contract 'ലോകകപ്പ് കഴിയുമ്പോൾ ദ്രാവിഡിന്‍റെ സ്ഥിതിയെന്താകും': തൊട്ടുപിന്നാലെ ഓസീസിന് എതിരെ ടി20 പരമ്പര, ലക്ഷ്‌മണിന് ചുമതല

Also Read :'സച്ചിന്‍റെ വമ്പന്‍ നേട്ടത്തിനൊപ്പം, ഇനിയാകും അയാള്‍ കൂടുതല്‍ അപകടകാരിയാകുന്നത്..'; വിരാട് കോലിയെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ABOUT THE AUTHOR

...view details