കൊളംബോ:മലയാളി താരം സഞ്ജു സാംസണ് ഏകദിന അരങ്ങേറ്റം. ഇന്ത്യ- ശ്രീലങ്ക അവസാന ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലെത്തിയ ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
സഞ്ജുവിനൊപ്പം നിതീഷ് റാണ, ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചഹാർ എന്നിവരും അവസാന മത്സരത്തിലൂടെ ഏകദിനത്തിൽ അരങ്ങേറും. ഒരു മത്സരത്തിൽ തന്നെ അഞ്ച് താരങ്ങൾ അരങ്ങേറുന്ന എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ഇന്ന് കളിക്കും.
ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്‍റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്‍റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചിരുന്നു.
ഇന്ത്യ:ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ
ശ്രീലങ്ക: ദസുന്‍ ഷനക (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ബനൂക്ക ( വിക്കറ്റ് കീപ്പര്‍), ഭാനുക രാജപക്‌സെ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, രമേഷ് മെൻഡിസ്, ചമിക കരുണരത്‌നെ, പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ.