ജൊഹനാസ്ബർഗ്: ഒമിക്രോണ്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ കൂടുതല്‍ ഉറപ്പ് നല്‍കി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്‌എ). മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ജൊഹനാസ്ബർഗിലെത്തിയ ഇന്ത്യന്‍ സംഘത്തിന്‍റെ യാത്രയടക്കം മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയിലാണ് സിഎസ്‌എ സജീകരിച്ചിരിക്കുന്നത്.
കൂടാകെ ഒമിക്രോൺ വ്യാപനം നിയന്ത്രണാതീതമാകുകയും രാജ്യം അതിർത്തികൾ അടയ്ക്കുകയും ചെയ്‌താല്‍, താരങ്ങളെ ഉപാധികളില്ലാതെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന ഉറപ്പും സിഎസ്‌എ നല്‍കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ സർക്കാരുമായി കൂടി ആലോചിച്ചതിന് പിന്നാലയാണ് സിഎസ്എയുടെ ഉറപ്പ്. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യൻ സംഘത്തിലെ ആർക്കെങ്കിലും അത്യാവശ്യം വന്നാൽ ആശുപത്രിയിൽ ഇടം (ബെഡ്) നല്‍കുമെന്നും സിഎസ്‌എ വ്യക്തമാക്കിയിട്ടുണ്ട്.