ലണ്ടന്‍:അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് മിതാലി ചരിത്രം നേട്ടം കുറിച്ചത്.
മത്സരത്തില്‍ പുറത്താവാതെ നിന്ന താരം 75 റണ്‍സ് കണ്ടെത്തിയിരുന്നു. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരം 10,273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 247 മത്സരങ്ങളിൽ നിന്ന് 7849 റൺസ് നേടിയ ന്യൂസിലന്‍ഡിന്‍റെ സുസി ബേറ്റ്സാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.